ഇന്ത്യൻ എയർഫോഴ്സ്ലേക്കുള്ള ദേശീയ പരീക്ഷയാണിത്. IAF, ഫൈലിംഗ് ബ്രാഞ്ച്, ടെക്നിക്കൽ ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ച് എന്നീ തസ്തികകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. വർഷത്തിൽ 2 തവണ ഫെബ്രുവരി / ഓഗസ്റ്റ് മാസത്തിലാണ് പരീക്ഷ നടത്തുന്നത്. അപേക്ഷകൾ ജനുവരി/ജൂൺ മാസത്തിലാണ് ക്ഷണിക്കപ്പെടുക. പ്ലസ് ടു ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ പഠിച്ചിട്ടുള്ളവർക്കും 17 മുതൽ 20 വരെ പ്രായപരിധിയുള്ളവർക്കും അപേക്ഷകരാകാം.
ഇന്ത്യൻ നാവികസേനയുടെ പ്രതിരോധ കേന്ദ്രങ്ങളിലേക്ക് ഓഫീസര്മാരായി പരിശീലനം നൽകുന്ന നേവൽ അക്കാദമിയിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. പ്ലസ് ടു സയൻസ് വിഷയങ്ങൾ പഠിച്ചിട്ടുള്ളവർക്ക് ഈ പരീക്ഷകൾ എഴുതാം. എല്ലാ 6 മാസങ്ങളിലും ഇതിന്റെ വിജ്ഞാപനങ്ങൾ ഉണ്ടാകാറുണ്ട്. 2 പേപ്പറുകളായാണ് പരീക്ഷയുള്ളത്. പേപ്പർ 1 - മാത്തമാറ്റിക്സ്, പേപ്പർ 2 - ജനറൽ എബിലിറ്റി, ഇംഗ്ലീഷ് ആൻറ് പൊതുവിജ്ഞാപനം. ഇതിൽ ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുമുണ്ടായിരിക്കും.