ഇന്ത്യയിലെ 21 സെൻട്രൽ ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനങ്ങളിലേക്ക് നടത്തപ്പെടുന്ന ത്രിവത്സര ബി.എസ് .സി ഹോസ്പിറ്റാലിറ്റി ആൻറ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയാണിത്.നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഈ ഓൺലൈൻ പരീക്ഷയ്ക്ക് 3 മണിക്കൂർ ദൈർഘ്യമുണ്ട്. ന്യൂമറിക്കൽ എബിലിറ്റി, ലോജിക്കൽ റീസണിങ്, അനലിറ്റിക്കൽ അപ്പ്റ്റിറ്റ്യൂഡ്, ജി.കെ, ഇംഗ്ലീഷ് എന്നിവയിൽ നിന്നുള്ള ചോദ്യങ്ങളുണ്ട്. പ്ലസ് ടു ഏതെങ്കിലും സ്ട്രീം 50% മാർക്കോടെ ജയിച്ചിട്ടുള്ളവർക്ക് ഇതിന്റെ പ്രവേശന പരീക്ഷകൾ എഴുതാൻ സാധിക്കും. കേരളത്തിൽ തന്നെ 4 പ്രശസ്ത സ്ഥാപനങ്ങൾ ഉണ്ട്. കോവളം, കാലിക്കറ്റ്, ലക്കിടി, മൂന്നാർ എന്നിവയാണവ.