കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പിൻറെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ഇന്ത്യയുടെ കീഴിൽ നടത്തപെടുന്ന അഖിലേന്ത്യാ പരീക്ഷയാണിത്. പ്ലസ് ടു കഴിഞ്ഞ കുട്ടികൾക്ക് ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഒക്ടോബര് മാസത്തിലാണ് വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കപ്പെടുന്നത്. ഇന്ത്യയിലെ പ്രശസ്തങ്ങളായ 10 ഇൻസ്റിറ്റ്യൂട്ടു കളിലേക്ക് NID എൻട്രൻസ് എക്സാം വിജയികളെ റിക്രൂട്ട് ചെയ്യാറുണ്ട്. ജനുവരിയിലാണ് പരീക്ഷയുള്ളത്. സിറാമിക്- ഗ്ലാസ് ഡിസൈനിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ഇൻസ്ട്രിയൽ ഡിസൈൻ,കമ്മ്യൂണിക്കേഷൻ ഡിസൈൻ, ലൈഫ് സ്റ്റൈൽ, ഫിലിം ആനിമേഷൻ, ടെക്സ്റ്റൈയിൽ ഡിസൈനിംഗ് എന്നീ മേഖലകളെപ്പറ്റിയുള്ള പഠനങ്ങൾ ഈ കോഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.