മാനവിക വിഷയങ്ങളിൽ കേന്ദ്ര സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന കല്പിത സർവകലാശാലയാണ് TISS. മുംബൈ ഗുവാഹട്ടി, ഹൈദരാബാദ്, തുൽജാപൂർ, ചെന്നൈ എന്നിവിടങ്ങളിൽ TISS ന് ക്യാമ്പസ്സുകളും മറ്റ് സ്ഥലങ്ങളിൽ പഠനകേന്ദ്രങ്ങളുമുണ്ട്. ബി.എ സോഷ്യൽ വർക്ക്, ഇന്റഗ്രേറ്റഡ് എം.എ സോഷ്യൽ സയൻസ് കോഴ്‌സുകളിലേക്ക് TISS ൻറെ എൻട്രൻസ് പരീക്ഷ ഏപ്രിൽ മാസത്തിൽ നടത്തപ്പെടും. ഒക്ടോബര്/നവംബര് മാസങ്ങൾ അപേക്ഷ സമർപ്പണ സമയമാണ്. ഇംഗ്ലീഷ്, ന്യൂമറിക്കൽ എബിലിറ്റി, ലോജിക്കൽ റീസണിംഗ്, ജനറൽ അവേർനസ് എന്നിവയിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഓണ്ലൈൻ പരീക്ഷ ആയ TISS ന് 2 പാർട്ട് പരീക്ഷകൾ ഉണ്ട്.