ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായി സ്റ്റാറ്റിസ്റ്റിക്‌സ് പഠിക്കുവാനുള്ള സ്ഥാപനമാണ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. ഇതിന്റെ കീഴിൽ ബാംഗ്ലൂർ, ചെന്നൈ, ഡൽഹി, കൊൽക്കത്ത, മുംബൈ, പുണെ, തേജ്‌പൂർ എന്നിവിടങ്ങളിൽ സ്ഥാപനങ്ങളുണ്ട്. ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്താനുള്ള വലിയ സാധ്യത ഇവിടെയുണ്ട്. ISI യുടെ പ്രവേശന പരീക്ഷ മെയ് മാസത്തിലും അപേക്ഷ സമർപ്പണം ഫെബ്രുവരി മാസത്തിലുമാണ് സാധാരണ ഉണ്ടാകാറുള്ളത്. പ്ലസ് ടു പി.സി.എം 50% മാർക്കോടെ ജയിച്ചിട്ടുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.