ഇന്ത്യയിലെ 31 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലേക്കും (NIT) 23 ഐ.ഐ.ടി കളിലേക്കും (IIT), 20 സെൻട്രലിഫണ്ട് ടെക്നിക്കൽ ഇന്സ്ടിട്യൂഷനുകളിലേക്കും (CFTIS) ചില കല്പിത സർവ്വകലാശാലകൾ, സംസ്ഥാന എഞ്ചിനീയറിംഗ് കോളേജുകൾ എന്നീ സ്ഥാപനങ്ങളിലേക്കുള്ള ബി.ടെക്, ബി.ഇ, ബി.ആർക്ക്, ബി.പ്ലാനിങ് എന്നീ കോഴ്സുകളിലേക്കുമുള്ള ദേശീയ പരീക്ഷയാണ് JEE-MAIN. വർഷത്തിൽ 2 തവണ നടത്തപ്പെടുന്ന ഈ പരീക്ഷയ്ക്കുള്ള അപേക്ഷകൾ ഓഗസ്റ്റ്/ജനുവരി മാസങ്ങളിലാണ് ക്ഷണിക്കാറുള്ളത്. പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ചവരും 50% മാർക്കോടെ ജയിച്ചവരും 17 വയസ് പൂർത്തിയായവർക്കുമാണ് പരീക്ഷ എഴുതാൻ സാധിക്കുന്നത്. 3 മണിക്കൂർ നേരമുള്ള 360 മാർക്കിന്റെ പരീക്ഷയാണിത് . ഇന്ത്യയിൽ 270 - ഓളം പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്.
JEE-Main പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് NIT-ലേക്കുള്ള പ്രവേശനം നടത്താറുള്ളത്. എല്ലാ NIT-കളിലെയും പകുതി സീറ്റുകൾ അതാത് സംസ്ഥാനങ്ങളിലെ കുട്ടികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ബാക്കി 50% സീറ്റുകൾ ഓൾ ഇന്ത്യ ക്വാട്ടയായും റിസർവ് ചെയ്തിരിക്കുന്നു. 3 മണിക്കൂർ നിറമുള്ള JEE-Main പരീക്ക്ഷയിൽ പേപ്പർ ഒന്നിന് ശോഭിക്കാനായാൽ NIT-യിൽ ബി.ടെക് - ന് അഡ്മിഷൻ ലഭിക്കും. ബി.ആർക്കിന് അഡ്മിഷൻ ലഭിക്കാൻ JEE-Main - ലെ പേപ്പർ രണ്ടിന്റെ പരീക്ഷ എഴുതണം. JEE-Main പേപ്പർ രണ്ടിന് 3 പാർട്ട് ചോദ്യങ്ങൾ ഉണ്ട്. മാത്തമാറ്റിക്സ് ഒബ്ജക്റ്റീവ് - 30 ചോദ്യങ്ങൾ, ആപ്റ്റിട്യുഡ് ടെസ്റ് - 50 ചോദ്യങ്ങൾ, ഡ്രോയിങ് ടെസ്റ്റ് - 35 മാർക്കുള്ള 2 ചോദ്യങ്ങൾ. പേപ്പർ 2 - ന് അകെ 390 മാർക്ക് ആണുള്ളത്. ഈ പരീക്ഷകളിൽ ഉയർന്ന മാർക്ക് ലഭിക്കുന്നവർക്കാണ് ഇന്ത്യയിലെ 31 NIT - കളിൽ അഡ്മിഷൻ ലഭിക്കുക. ബി.ആർക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ പേപ്പർ 2 പരീക്ഷ മാത്രം എഴുതിയാൽ മതി.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളായ IIT (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയാണ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ അഡ്വാൻസ്. ഇന്ത്യയിൽ 23 ഐ.ഐ.ടി കളിലായി 10988 സീറ്റുകളിലേക്കാണ് ഈ ഓൺലൈൻ പരീക്ഷ നടത്തപ്പെടുന്നത്. ഐ.ഐ.ടി കളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ കംപ്യൂട്ടറാധിഷ്ഠിതപരീക്ഷ 3 മണിക്കൂർ നീണ്ടുനിൽക്കുന്നതും 2 പേപ്പറുകൾ ഉൾക്കൊള്ളുന്നതുമാണ്. പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി മാത്തമാറ്റിക്സ് എന്നിവ പഠിച്ചവർക്കും 17 വയസ്സ് പൂർത്തിയായവർക്കുമാണ് പരീക്ഷ എഴുതാൻ സാധിക്കുന്നത്. JEE Main സ്കോർ നേടിയിട്ടുള്ളവരെയാണ് JEE Advance ന് പരിഗണിക്കുകയുള്ളൂ.
ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളായ 10 സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്കും ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് അണ്ടർ ഗ്രാജുവേറ്റ് കോഴ്സുകളിലേക്കുമുള്ള യോഗ്യത പരീക്ഷയാണ് കുസെറ്റ്. ഓരോ യൂണിവേഴ്സിറ്റിക്കും വ്യത്യസ്ത ബിരുദ കോഴ്സുകളാണുള്ളത്. പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിക്കുന്ന ബിരുദ കോഴ്സുകൾക്ക് വേണ്ടി ഈ പരീക്ഷ എഴുതാവുന്നതാണ്. ഡിസംബർ-ജനുവരി മാസങ്ങളിലാണ് ഇതിന്റെ അപേക്ഷകൾ ക്ഷണിക്കപ്പെടാറുള്ളത്. ഉദാഹരണത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, തുടങ്ങിയ വിഷയങ്ങളിൽ 5 വർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രശസ്തനീയമാംവിധം ഈ സ്ഥാപനങ്ങളിൽ പഠിക്കുവാൻ സാധിക്കും.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ പ്ലസ് ടു വിൽ പഠിക്കുകയും 50% മാർക്കോടെ പാസ്സായിട്ടുള്ളവർക്കുംവേണ്ടി വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ എഞ്ചിനീയറിംഗ് സ്ട്രീമുകളിലേക്ക് ദേശീയ തലത്തിൽ നടത്തപെടുന്ന പൊതുപരീക്ഷയാണിത്. വിജ്ഞാപനങ്ങൾ ഡിസംബർ/ജനുവരി മാസങ്ങളിലാണ് പ്രസിദ്ധീകരിക്കപ്പെടാറുള്ളത്. പരീക്ഷ ഏപ്രിൽ മാസത്തിലാണ് നടത്തപ്പെടുന്നത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ഇൻ ആർക്കിടെക്ചർ (NIAS) ൻറെ കീഴിലുള്ള പരീക്ഷയാണിത്. ആർക്കിടെക്ചറിലെ ബിരുദ കോഴ്സുകൾക്കായുള്ള പ്രവേശനത്തിന് വേണ്ടിയുള്ള ദേശീയ പരീക്ഷയാണിത്. ഇന്ത്യയിലൊട്ടാകെയുള്ള ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശന യോഗ്യത പരീക്ഷയാണിത്. നിരവധി കോളേജുകൾ ഇതിന്റെ സ്‌കോറിൽ നിന്നാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കാറുള്ളത്. 2019 മുതൽ വർഷത്തിൽ 2 തവണ ഏപ്രിൽ / ജൂലൈ മാസങ്ങളിൽ ഈ പരീക്ഷ നടത്തപ്പെടും. പരീക്ഷാവിജ്ഞാപനങ്ങൾ മാർച്ച് / മെയ് മാസങ്ങളിലാണ് പുറപ്പെടുവിക്കാപ്പെടാറുള്ളത്. പ്ലസ് ടു വിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എടുത്തിട്ടുള്ളവരും 50% മാർക്ക് നേടിയിട്ടുള്ളവർക്കുമാണ് ഇതിന്റെ പരീക്ഷകൾ എഴുതാൻ സാധിക്കുക.
കേന്ദ്ര ഫിഷറീസ് ഡിപ്പാർട്മെന്റിന്റെ കീഴിൽ കൊച്ചി യൂണിറ്റിലേക്കുള്ള പ്രവേശന പരീക്ഷയാണിത് സിഫ്‌നെറ്റ്. പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചിട്ടുള്ളവരും 50% മാർക്കോടെ ജയിച്ചിട്ടുള്ളവർക്കുമാണ് പരീക്ഷ എഴുതാൻ യോഗ്യത. എൻട്രൻസിന്റെയും, ഇന്റർവ്യൂന്റെയും അടിസ്ഥാനത്തിൽ 20 വിദ്യാർത്ഥികൾക്കാണ് പ്രവേശനം.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി ആയ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിവിധ ഡിഗ്രി കോഴ്സുകളിലേക്കുള്ള ഓൺലൈൻ പരീക്ഷയാണ് കുസാറ്റ് ക്യാറ്റ്. വ്യത്യസ്തങ്ങളായ അനേകം ബിരുദ-ബിരുദാനന്തര കോഴ്സുകൾ കുസാറ്റിൻ്റെ കീഴിലുണ്ട്. നേവൽ ആർക്കിടെക്ചർ, പോളിമർ ടെക്നോളജി, മറൈൻ എൻജിനീയറിങ്, ഫോട്ടോണിക്സ് തുടങ്ങി പരമ്പരാഗത ബിരുദ കോഴ്സുകൾ ആയ സോഷ്യൽ സയൻസ് വരെ ഇതിനു കീഴിൽ പഠിപ്പിക്കുന്നുണ്ട്. പ്ലസ് ടു പി .സി.എം 50% മാർക്കോടെ ജയിച്ചിട്ടുള്ളവർക്കാണ് കുസാറ്റിന്റെ ക്യാറ്റ് പരീക്ഷകൾ (CAT - Common Admission Test) എഴുതാൻ സാധിക്കുന്നത്. സാധാരണഗതിയിൽ 3 മണിക്കൂർ നിലനിൽക്കുന്ന പരീക്ഷയാണ് കുസാറ്റ് ക്യാറ്റിനുള്ളത്.
ബിട്സിൻറെ പിലാനി, ഗോവ, ഹൈദരാബാദ് എന്നീ സെന്ററുകളിലേക്കുള്ള വിവിധ എഞ്ചിനീയറിംഗ് സ്ട്രീമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. പ്ലസ് ടു പി.സി.എം 50% മാർക്കോടെ ജയിച്ചിട്ടുള്ളവർക്കാണ് മെയ് മാസം നടത്താറുള്ള ഈ ഓൺലൈൻ എൻട്രൻസ് പരീക്ഷ എഴുതാനുള്ള യോഗ്യത. പരീക്ഷാവിജ്ഞാപനങ്ങൾ ഡിസംബർ/ജനുവരി മാസങ്ങളിലാണ് പ്രസിദ്ധീകരിക്കപ്പെടാറുള്ളത്.
കേരളത്തിലെ പ്രശസ്ത സ്ഥാപനമായ അമൃത വിശ്വാപീഠം യൂണിവേഴ്സിറ്റിയുടെ വിവിധ സ്ഥാപനങ്ങളിലുള്ള ബി-ടെക് കോഴ്സുകളിലേക്കുള്ള എൻട്രൻസ് പരീക്ഷയാണിത്. JEE റാങ്കും ഈ പരീക്ഷയോടൊപ്പം പരിഗണിക്കപ്പെടും.
CIPET ഇന്ത്യയുടെ പ്ലാസ്റ്റിക് ടെക്നോളജി പഠിക്കാനുള്ള എഞ്ചിനീയറിംഗ് സ്ഥാപനമാണിത്. ഇന്ത്യയിൽ CIPET യുടെ 4 പ്രധാന ക്യാമ്പസുകൾ ഉണ്ട്. മദ്രാസ്, ലക്‌നൗ, ഭുവനേശ്വർ, അഹമ്മദാബാദ് എന്നിവയാണവ. കൂടാതെ മറ്റ് 12 സെന്ററുകളുമുണ്ട്. CIPET യുടെ JEE എൻട്രൻസ് പരീക്ഷയുടെ വെളിച്ചത്തിലാണ് പ്രവേശനം. പ്ലസ് ടു പി.സി.എം 50% മാർക്കോടെ ജയിച്ചിട്ടുള്ളവർക്ക് ഈ പരീക്ഷകളെഴുതാം.
ഇന്ത്യയിൽ ശാസ്ത്രപുരോഗതിക്ക് നിർണ്ണായക സംഭാവനകൾ നൽകിയ ശാസ്ത്രഗവേഷണകേന്ദ്രമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് -ബാംഗ്ലൂർ. ഈ പരമോന്നത വിദ്യാഭ്യാസ കേന്ദ്രത്തിൽ നിന്നാണ് IIT കളും IISER കളും രൂപപ്പെട്ടിട്ടുള്ളത്. ഈ സ്ഥാപനങ്ങളിൽ പഠിച്ചിട്ടുള്ള പ്രഗല്ഭ വ്യക്തികളാണ് ലോകത്തിന്റെ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ ഇന്ന് ശാസ്ത്രഞ്ജന്മാരായി സേവനം ചെയ്യുന്നത്. പ്ലസ് ടു വിന് ശേഷം സയൻസ് വിഷയങ്ങൾ പഠിച്ചിട്ടുള്ളവർക്ക് ഉപരിപഠനത്തിനുള്ള ഏറ്റവും മികച്ച കോഴ്‌സാണ് IISc ലെ ബാച്ചിലർ ഓഫ് സയൻസ് (BS). കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, ബയോളോജി, മെറ്റീരിയൽ, എർത്ത് & എൻവിയോൺമെന്റൽ സയൻസ് എന്നീ വിഷയങ്ങളിൽ 4 വര്ഷം ദൈർഘ്യമുള്ള BS കോഴ്സുകളുണ്ട്. 3 പ്രവേശന മാർഗങ്ങൾ ഈ കോഴ്സിനുണ്ട്. 1. KVPY 2. JEE Advanced 3. NEET UG ഈ മൂന്ന് പരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ ഉയർന്ന റാങ്ക് നേടുകയും IISc യുടെ വെബ്സൈറ്റിൽ പ്രേത്യേക അപേക്ഷ സമർപ്പിക്കുകയും വേണം. ജനുവരി/ ഫെബ്രുവരി മാസങ്ങളിലാണ് അപേക്ഷകൾ ക്ഷണിക്കപ്പെടുന്നത്.
കേന്ദ്ര കൃഷി വകുപ്പിന്റെ കീഴിലുള്ള ഡിപ്പാർട്മെന്റ് ഓഫ് അഗ്രികളർ റിസർച്ച് ആൻറ് എഡ്യൂക്കേഷൻ (DARE) യുടെ കീഴിൽ നടത്തപെടുന്ന ഓൾ ഇന്ത്യ എൻട്രൻസ് എക്‌സാമിനേഷൻ ഫോർ അഡ്മിഷൻ (AIEEA) ലൂടെയാണ് ഹരിയാനയിലെ നാഷണൽ ഡയറി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കും ത്സാൻസിയിലെ റാണി ലക്ഷ്മിഭായ് സെന്റ്റെർ യൂണിവേഴ്സിറ്റിയിലേക്കും അഗ്രികൾച്ചർ സംബന്ധമായ നിരവധി കോഴ്സുകൾക്കുള്ള അഡ്മിഷൻ നൽകപ്പെടുന്നത്. അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി, കമ്മ്യൂണിറ്റി സയൻസ്, സെറികൾച്ചർ എന്നീ വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് എം.എസ്.സി യും ഡയറി ടെക്നോളജി, ഫുഡ് ആൻറ് സയൻസ് ടെക്നോളജി, അഗ്രികൾച്ചർ എഞ്ചിനീയറിംഗ് ബി.ടെക് കോഴ്സുകളും ഇവിടെയുണ്ട്. പി.സി.എം / ബി 50% മാർക്കോടെ പ്ലസ് ടു പാസ്സായിട്ടുള്ളവർക്കാണ് ഇന്റഗ്രേറ്റഡ് എം.എസ്.സി എഴുതാൻ സാധിക്കുക.